കല്ലടിക്കോട്: മീൻ വല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു.
പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ സഫലിൽ സുബൈറിൻ്റെ മകൻ അഹ്മദ് ഇസ(18) യാണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മീൻ വല്ലത്തിന് തൊട്ട് താഴെയുള്ള തുപ്പനാട് പുഴയിലെഇരുട്ടുകുഴിഭാഗത്താണ് സംഭവം.
കുളിക്കാനിറങ്ങിയ സ്ഥലത്തിന് താഴെയാണ് മൃതദേഹം നാട്ടുകാർ വെള്ളിയാഴ്ചരാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടത്തിയത്.സുഹൃത്തുക്കളൊടൊപ്പം മീൻ വല്ലം സന്ദർശിക്കാനെത്തിയതായിരുന്നു.
പുഴയിൽ കുളിക്കാനിറങ്ങിയ കൂട്ടുകാരനെ കാണാതായതോടെ പരിസരത്തുള്ളവരെ ചങ്ങാതിമാർ വിവരമറിയിച്ചു.തുടർന്ന് പ്രദേശവാസികളും കോങ്ങാട് നിലയത്തിലെ അഗ്നി രക്ഷാ സേനയും കല്ലടിക്കോട് പൊലീസും സ്ഥലത്തെത്തി തുപ്പ നാട് പുഴയുടെ ഇരുട്ടുകുഴിഭാഗത്ത് ദീർഘനേരംതെരച്ചിൽ നടത്തിയെങ്കിലും പ്രവർത്തി ദുഷ്കരമായത്തോടെ നിർത്തിവെക്കാനുള്ള ആലോചനയിലായിരുന്നു.മീൻവല്ലം പവർ സ്റ്റേഷൻ ചെക്ക്ഡാമിൽ നിന്ന് വെള്ളം തുറന്ന വിട്ട സമയമായിരുന്നതിനാൽ പുഴയിൽ ഒഴുക്ക് കൂടിയിരുന്നു.പാറക്കെട്ടും ചെറുതുരങ്കവും ഉള്ള പുഴ ഭാഗത്ത് പാറകളിൽ പറ്റി വളരുന്ന വേരുകളുമുണ്ട്. ഇതാവാം അപകടത്തിന് ആക്കം കൂട്ടിയതെന്ന് സൂചന. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.