ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

പാലക്കാട്ടെ കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മണികണ്ഠൻ എത്തിയപ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ വാക്കു തർക്കമുണ്ടായി. പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം സംഭവിച്ചത്.

Husband killed his wife at koduvayur, palakkad
Husband killed his wife at koduvayur, palakkad

ഇന്ന് ഉച്ചക്കാണ് സംഭവം കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് മരിച്ചത്. ചിറ്റൂർ അഞ്ചാംമൈൽ അയാവുചള്ളയിൽ അപ്പുക്കുട്ടന്റെയും ഓമനയുടെയും മകളാണ്.

 1001418160.jpgഅനുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കെ മണികണ്ഠൻ പോലീസ് കസ്റ്റഡിയിലാണ്. 

 

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മണികണ്ഠൻ എത്തിയപ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ വാക്കു തർക്കമുണ്ടായി. പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വൈകുന്നേരമാണ് വിവരം നാട്ടുകാർ അറിഞ്ഞത്. ഉടൻതന്നെ പോലീസിനെ അറിയിച്ചു. പോലീസ് എത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം തുടർനടപടികളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മിക (8) അനാമിക ( 6 ) എന്നിവർ മക്കളാണ്. അനിൽകുമാർ സഹോദരനാണ്.

Related news

Return to Home Page