ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

11 വയസ്സുകാരനെ പീ.ഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിന തടവ്

പിരായിരി സ്വദേശി ഖാലിദിനെയാണ് 36 വർഷം തടവിന് ശിക്ഷിച്ചത് ... 

Khaleed the culprit
Khaleed the culprit

പാലക്കാട്: 11 വയസ്സുകാരനായ ബാലനെ ലൈം.ഗികമായി പീ.ഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിന തടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എം. സിന്ധു തങ്കമാണ് ശിക്ഷ വിധിച്ചത്.

 

മാപ്പിളക്കാട്, പിരായിരി പന്തപ്പുലാക്കൽ വീട്ടിൽ ഖലീദ് (50) ആണ് കേസിലെ പ്രതി. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക കഠിന തടവ് അനുഭവിക്കണം.

1001424668.jpg

പാലക്കാട് ടൗൺ നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ വികെ. വിനോദ് വലിയാറ്റൂർ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ. കലാധരൻ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു.

കേസിൽ പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിക്കുകയും 37 രേഖകൾ ഹാജരാക്കുകയും ചെയ്തു. നാഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രമിക പ്രോസിക്യൂഷന് വേണ്ടി ഹാജരായി. എ.എസ്.ഐ. സതി, സി.പി.ഒ. സബിത എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

പിഴത്തുകയ്ക്ക് പുറമെ അതിജീവിതന് അധിക ധനസഹായം നൽകാനും കോടതി വിധിച്ചു.

 

#CourtVerdict #jailed #POCSOAct #pirayiri

Related news

Return to Home Page