ഒറ്റപ്പാലം കണ്ണിയംപുറത്ത് വാഹനപ്പകടത്തിൽ ഒരു മരണം. ബൈക്കും ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഏഴുമുറിക്ക് സമീപത്ത് വച്ചായിരുന്നു അപകടം

ബൈക്ക് യാത്രക്കാരൻ പാലക്കാട് ജൈനിമേട് സ്വദേശി സനൂപാണു (30) മരിച്ചത്. പാലക്കാട് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡനാണ്.
ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന സഹോദരൻ സഞ്ജയിനു (29)
ഗുരുതരമായി പരുക്കേറ്റു.

പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്
എതിർദേശയിൽ വരികയായിരുന്നു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
അപകടത്തിൽപ്പെട്ടവരെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സഞ്ജയ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ #accident #death #ottapalam