ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

അഡ്വ പി ജയപാല മേനോൻ അന്തരിച്ചു

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും ജനശക്തി ഫിലിംസിന്റെ ഡയറക്ടറുമായിരുന്നു  അഡ്വ. പി. ജയപാല മേനോൻ.  

അഡ്വ പി ജയപാല മേനോൻ അന്തരിച്ചു
അഡ്വ പി ജയപാല മേനോൻ അന്തരിച്ചു

അഡ്വ പി ജയപാല മേനോൻ അന്തരിച്ചു. (92)

 കലാസാംസ്കാരിക മേഖലകളിൽ പാലക്കാടിന്റെയും പ്രത്യേകിച്ച് ചിറ്റൂരിന്റെ മുഖം ആയിരുന്ന വ്യക്തിയാണ് വിടവാങ്ങിയത്. 

 1001430591.png
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും ജനശക്തി ഫിലിംസിന്റെ ഡയറക്ടറുമായിരുന്നു  അഡ്വ. പി. ജയപാല മേനോൻ.  ചിറ്റൂരിൽ ജനിച്ച അദ്ദേഹം നിയമപഠനകാലത്ത് തന്നെ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. 

1977ൽ ആരംഭിച്ച ജനശക്തി ഫിലിംസിന്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ച ജയപാല മേനോൻ കേരളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന് വലിയ സംഭാവനകൾ നൽകി. സത്യജിത് റേ, മൃണാൾ സെൻ, ശ്യാം ബെനഗൽ, ഗിരീഷ് കാസറവള്ളി തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ കേരളത്തിലെത്തിക്കുന്നതിലും ഫിലിം സൊസൈറ്റികളിലൂടെ പ്രദർശിപ്പിക്കുന്നതിലും ജനശക്തി ഫിലിംസ് പ്രധാന പങ്കുവഹിച്ചു. 

‘ഗർഷോം’ ഉൾപ്പെടെയുള്ള സിനിമകളുടെ നിർമ്മാണത്തിലും അദ്ദേഹം പങ്കാളിയായി.  

പാലക്കാട് കേന്ദ്രീകരിച്ചുള്ള വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം പാലക്കാട് കഥകളി ട്രസ്റ്റ്, പാലക്കാട് ചിത്രകലാ ട്രസ്റ്റ്, പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി, സ്വരലയ തുടങ്ങിയ സംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിന്റെ തുടക്കം മുതൽ ചെയർമാനായിരുന്നു.
 കലാഭാഷ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾക്കും നേതൃത്വം നൽകി. പുരോഗമന കലാസാഹിത്യസംഘം, ദേശാഭിമാനി സ്റ്റഡി സർക്കിൾ, തെക്കേഗ്രാമം തുഞ്ചൻ സ്മാരക ട്രസ്റ്റ്, മാനസികരോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മാർഗദീപ്തി ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളുടേയും സന്നദ്ധസേവന സംഘടനകളുടേയും സജീവ നേതൃത്വത്തിൽ പ്രവർത്തിച്ചു.
42 വർഷം അഭിഭാഷകനായി പ്രവർത്തിച്ച ശേഷം 2003ൽ അഭിഭാഷകവൃത്തിയിൽനിന്ന് വിരമിച്ചു. 
സംസ്കാരം തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് കോട്ടക്കടവ് ശ്മശാനത്തിൽ

കുടുംബം : 
ഭാര്യ . ലളിത, മക്കൾ: സുഭാഷ്, സുധീഷ്, സുരേഷ്. മരുമക്കൾ: രാധിക, സന്ധ്യ, ലിജി.

Related news

Return to Home Page