ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

മുസ്ലീം ലീഗിൽ കൂട്ടരാജി.  അറിഞ്ഞിട്ടും അറിയാത്ത പോലെ ജില്ലാ നേതൃത്വമെന്ന് വിമർശനം

വിവിധ ആവശ്യങ്ങളിൽ മണ്ഡലം കമ്മിറ്റിയെ പാലക്കാട് ജില്ലാ കമ്മിറ്റി പാടെ തഴഞ്ഞ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. തൃത്താല മണ്ഡലം കമ്മിറ്റിയെ അപഹാസ്യരാക്കി എന്നാണ് പരാമർശം

Resignation letter from Muslim league
Resignation letter from Muslim league

തൃത്താല നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രവർത്തകസമിതി കൂട്ടത്തോടെ രാജിവെച്ചതായി വാർത്താ കുറിപ്പ് 

വിവിധ ആവശ്യങ്ങളിൽ മണ്ഡലം കമ്മിറ്റിയെ പാലക്കാട് ജില്ലാ കമ്മിറ്റി പാടെ തഴഞ്ഞ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. തൃത്താല മണ്ഡലം കമ്മിറ്റിയെ അപഹാസ്യരാക്കി എന്നാണ് പരാമർശം  

1001412695.jpg

 രണ്ടുദിവസം മുമ്പ് (15ാം തിയതി ) ചേർന്ന തൃത്താല നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിലാണ് പാലക്കാട് ജില്ലാ കമ്മിറ്റിയെ രൂക്ഷമായി വിമർശിക്കുകയും മണ്ഡലം ഭാരവാഹികൾ രാജിവെച്ച വിവരം പുറത്തറിയിക്കുകയും ചെയ്യുന്നത്. 

 

നിയോജകമണ്ഡലം ഭാരവാഹികൾ എല്ലാവരും രാജിവെച്ചിട്ടും ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, മണ്ഡലം നിരീക്ഷകർ എന്നിവരെ അറിയിച്ചിട്ടും വിഷയത്തിൽ അന്വേഷണം പോലും നടത്താത്ത നിലപാടിൽ യോഗം അമർഷം രേഖപ്പെടുത്തി എന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ഇതി ലൂടെയാണ് രാജി വിവരം പുറത്തിറക്കുന്നത്.

 

 രാജിയിലേക്കും അഭിപ്രായഭിന്നതിലേക്കും നയിച്ച കാരണങ്ങളും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്: 

 

നേരത്തെ പാർലമെൻറ് ഇലക്ഷനുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റിക്ക് ലഭിക്കേണ്ട ആറ് ലക്ഷം രൂപ സംബന്ധിച്ച് ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടും തുടർനടപടി ഉണ്ടായില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

 

ഭരണം ലഭിച്ചപ്പോൾ മന്ത്രി സ്‌റ്റാഫിലേക്ക് തൃത്താല നിയോജകമണ്ഡലത്തിൽ നിന്നുള്ള അഡ്വ. ബഷീറിനെ ഒന്നാമതായി നിർദേശിച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചെങ്കിലും ലിസ്‌റ്റ് വന്നപ്പോൾ തൃത്താല കമ്മറ്റിയെ അപഹാസ്യരാക്കി 

മറ്റൊരാളെ നിയമിച്ചു 

  

പുതുതായി പ്ലസ് ടു ബാച്ച് അനുവദിക്കുമ്പോൾ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളെ തുടർച്ചയായി പരിഹസിക്കുന്ന പരതൂർ ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കരുതെന്ന് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ആ സ്കൂളിന് തന്നെ പ്ലസ് ടു ലഭിച്ചു.   

 

തൃത്താല ബി.ആർ.സിയിൽ എം.എൻ. നൗഷാദ് മാസ്റ്ററെ ബി.പി.ഒ. ആയി നിയമിക്കണമെന്ന നിയോജകമണ്ഡലം കമ്മിറ്റിയുടെ തീരുമാനവും അവഗണിക്കപ്പെട്ടു.

 

 ഈ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയിൽ നിന്ന് അംഗങ്ങൾ രാജിവെച്ചത് എന്ന് വെളിപ്പെടുത്തുന്ന കുറിപ്പ് രാജിവെച്ച അംഗങ്ങൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തുന്നുണ്ട്. 

 

ജില്ലാ സെക്രട്ടറി പി.ഇ.എ. സലാമിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എസ്.എം.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. 

 

 മുസ്ലിംലീഗ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റിക്ക് വേണ്ടി എസ്.എം.കെ. തങ്ങൾ, ടി. അസീസ് എന്നിവരുടെ പേരിലാണ് കത്ത് പുറത്തിറക്കിയിരിക്കുന്നത്.

 

#MuslimLeague #thrithala #Resignation #PoliticalNews

Related news

Return to Home Page