ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

റെയിൽവെ ഡിവിഷൻ വീണ്ടും വിഭജിച്ച നടപടി പിൻവലിക്കണമെന്ന് ജില്ലാ വികസന സമിതി

മംഗളുരു കേന്ദ്രീകരിച്ചുള്ള ഡിവിഷൻ വിഭജിച്ച റെയിൽവേയുടെ നടപടി പുനഃ പരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

ഡിവിഷൻ വിഭജിച്ച റെയിൽവേയുടെ നടപടി പുനഃ പരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം
ഡിവിഷൻ വിഭജിച്ച റെയിൽവേയുടെ നടപടി പുനഃ പരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

മംഗളുരു കേന്ദ്രീകരിച്ചുള്ള ഡിവിഷൻ വിഭജിച്ച റെയിൽവേയുടെ നടപടി പുനഃ പരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് മംഗളുരു മേഖല.ഇതിനെ വിഭജിച്ചതിലൂടെ ഡിവിഷനിലെ സാമ്പത്തിക ഭദ്രത തകരുമെന്നും കേരളത്തിലെ റെയിൽവേ വികസനത്തിന് വലിയ തിരിച്ചടി ഉണ്ടാക്കുന്നതാണ് ഈ നടപടിയെന്നും ജില്ലാ വികസന സമിതി യോഗം വിലയിരുത്തി . ഈ മേഖലയിലേക്കുള്ള പുതിയ ട്രെയിൻ സർവീസുകൾക്കും മറ്റ് വികസന പദ്ധതികൾക്കും ഇത് തടസ്സമാകുമെന്നും അവലോകന യോഗത്തിൽ പ്രമേയം അവതരിപ്പിച്ച വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞു.പ്രമേയം യോഗം ഐകകണ്ഠേന പാസാക്കി.

 

1001363727.jpg

Related news

Return to Home Page