ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ കോഴിക്കോലമാക്കി കോൺഗ്രസ് പ്രതിഷേധം

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്റെ പരസ്ത്രീ ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് എതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. 

Congress protest against dyfi palakkad secretary
Congress protest against dyfi palakkad secretary

പാലക്കാട് : ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്റെ പരസ്ത്രീ ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് എതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. 

ജയദേവനെ കോഴിയായി ചിത്രീകരിക്കുന്ന കോലവുമായി എത്തിയ പ്രവർത്തകർ ആ കോലത്തെ ബസ് കയറ്റി പാലക്കാട് വണ്ടിത്താവളം കല്യാണ പേട്ടയിൽ ഉള്ള ജയദേവന്റെ വീട്ടിലേക്ക് എത്തിക്കുന്ന സമരമാണ് നടത്തിയത്. 

 1001410637.jpgജയദേവൻ വിഷയത്തിൽ ഞങ്ങൾ അദ്ദേഹത്തിൻറെ ഭാര്യക്ക് ഒപ്പമാണെന്നും അതിന്റെ ഭാഗമാണ് പ്രതിഷേധം എന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. അദ്ദേഹത്തിൻറെ ഭാര്യ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത് അവർ ജില്ലാ നേതൃത്വത്തിന് കൈമാറി നാലുമാസം കഴിഞ്ഞു. എന്നാൽ വിഷയത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല. സിപിഎം ജില്ലാ സെക്രട്ടറിയാണ് ഇക്കാര്യത്തിൽ ഇദ്ദേഹത്തിൻറെ ഹെഡ്മാഷ് . പാർട്ടിക്ക് കിട്ടിയ പരാതി പോലീസിന് നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പാലക്കാട്ടെ മുൻ കോൺഗ്രസ് എംഎൽഎക്കെതിരെ ഒരു പരാതി പോലും ഇല്ലാത്ത സാഹചര്യത്തിൽ പോലും വലിയ പ്രതിഷേധങ്ങൾ നടത്തിയ ഡിവൈഎഫ്ഐയും മഹിളാ അസോസിയേഷനും മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ബിജെപി പ്രതിഷേധിക്കാത്തത് സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും പറഞ്ഞു. പാലക്കാട് ടൗൺ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ നിന്നും സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്തേക്ക് ഡി വൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ചിത്രവും പൂവൻകോഴിയുടെ ചിത്രവും വെച്ച് തയ്യാറാക്കിയ കോലവുമായി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഭവദാസ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു, നേതാക്കളായ വി.മോഹൻ, ഹരിദാസ് മച്ചിങ്ങൽ, വി.ആറുമുഖൻ, അബു പാലക്കാടൻ, പി.എം ശ്രീവത്സൻ,

 മണ്ഡലം പ്രസിഡൻ്റുമാരായ രമേശ് പുത്തൂർ, എസ്.സേവ്യർ, അനിൽ ബാലൻ, ഭാരവാഹികളായ കെ.ടി സഹദേവൻ, എച്ച്.എസത്താർ, എം.കെ സിദ്ധാർത്ഥൻ, ചന്ദ്രൻ അങ്കാര പറമ്പ്, കാജാ എച്ച്. ജൈലാവുദ്ധിൻ, കെ.അനീഷ്, എ.സലീം, രാധ ശിവദാസ് നഗരസഭാ അംഗങ്ങളായ മോഹൻ ബാബു, പി.എസ്. വിബിൻ,ഷെറീഫ് റഹ്മാൻ, ശിഹാബുദ്ധീൻ, മുരളി എലന്തിയൻ കാട്,കെ.പ്രതിഭ, എന്നിവർ പ്രസംഗിച്ചു,

Related news

Return to Home Page