ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

കേരളത്തിലെ സ്വകാര്യ ബസ്സുകൾ പണിമുടക്കിലേക്ക്..

സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് ഓർഗനൈസസ് അസോസിയേഷൻ. സ്വകാര്യ ബസ്സുകൾ നേരിടുന്ന നഷ്ടം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി നൽകിയ റിപ്പോർട്ട് നിരാശാജനകമാണ്. 

Private bus organisers association press meet
Private bus organisers association press meet

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചതിനുശേഷം സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് ഓർഗനൈസസ് അസോസിയേഷൻ. സ്വകാര്യ ബസ്സുകൾ നേരിടുന്ന നഷ്ടം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി നൽകിയ റിപ്പോർട്ട് നിരാശാജനകമാണ്. 

1001402574.jpg

ഇത്തരമൊരു സാഹചര്യത്തിൽ സ്വകാര്യ ബസ്സുകൾക്ക് മുന്നോട്ടുപോകാൻ കഴിയില്ല. സംസ്ഥാന വ്യാപകമായി ബസ്സുകൾ നിർത്തിയിട്ട് പ്രതിഷേധിക്കാനാണ് ഇന്ന് പാലക്കാട് ചേർന്ന് സംസ്ഥാനതലയോഗം തീരുമാനിച്ചതെന്ന് ജനറൽ സെക്രട്ടറി ടി ഗോപിനാഥ് വാർത്താസമേളത്തിൽ പറഞ്ഞു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റു ബസ് വ്യവസായ സംഘടനകളും ആയി യോജിച്ചാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കുക. അവരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സമര പ്രഖ്യാപനത്തിനു മുന്നോടിയായി മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിയെയും ഒരുതവണ കൂടി കാണും. 

വിദ്യാർത്ഥികളുടെ ബസ് ചാർജ് പുതുക്കുന്ന ബസ്ചാർജിന്റെ 50% വർദ്ധിപ്പിക്കണം. ബസ് ചാർജ് വർദ്ധന വരുത്തണം തുടങ്ങിയവയാണ് പ്രധാനാവശ്യങ്ങൾ. 

തങ്ങളുടെ സംഘടനയിൽ 4,000 ത്തോളം ബസുകൾ ആണ് സർവീസ് നടത്തുന്നത് എന്നും ഇവർ വ്യക്തമാക്കി. 

Related news

Return to Home Page