ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

പുതിയ ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

റോഡിൻറെ അശാസ്ത്രീയത കാരണം അപകടങ്ങൾ പ്രദേശത്ത് വ്യാപകമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് സാധാരണക്കാരെ കൊള്ളയടിക്കാൻ ടോൾ പിരിക്കാൻ നീക്കം നടക്കുന്നത് എന്നാണ് ആരോപണം.

Toll booth protest at milampully mundur
Toll booth protest at milampully mundur

പാലക്കാട് പുതിയൊരു ടോൾ ബൂത്ത് വരുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. 

പാലക്കാട്–കോഴിക്കോട് ദേശീയപാത 966-ലെ മൈലം പുള്ളിയിലാണ് പുതിയ ടോൾ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 

1001412065.jpg

200 കോടിയിലേറെ രൂപ ചെലവിട്ട് നാട്ടുകൽ–താണാവ് റോഡ് വികസന പ്രവർത്തികൾ പൂർത്തീകരിച്ചതിന്റെ ഭാഗമായിട്ടാണ് ടോൾ ഏർപ്പെടുത്താൻ നീക്കം നടക്കുന്നത്. നേരത്തെ ദേശീയപാത 966-ൽ മുണ്ടൂർ ഐആർടിസിക്ക് സമീപം ടോൾ ബൂത്ത് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുകയും അതിനനുസരിച്ച് റോഡ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ഗേറ്റിന് തൊട്ടടുത്തുള്ള ചെർ പ്ലശ്ശേരി പാതയിൽ പോകുന്നവരും ടോൾ കൊടുക്കേണ്ടി വരും എന്ന് വന്നതോടെ ഇവിടുത്തെ പദ്ധതി നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് 3 - 4 വർഷങ്ങൾക്ക് ശേഷമാണ് മൈലം പുള്ളിയിൽ ടോൾ നിർമ്മാണം ആരംഭിക്കുന്നത്. 

ശാസ്ത്രീയമായ ഒരു റോഡ് നിർമ്മാണവും ഈ മേഖലയിൽ ഉണ്ടായിട്ടില്ല എന്നാണ് ടോൾ വിരുദ്ധരുടെ അഭിപ്രായം. പലയിടത്തും സ്ഥലം പോലും ഏറ്റെടുത്തിട്ടില്ല. റോഡിൻറെ അശാസ്ത്രീയത കാരണം അപകടങ്ങൾ പ്രദേശത്ത് വ്യാപകമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് സാധാരണക്കാരെ കൊള്ളയടിക്കാൻ ടോൾ പിരിക്കാൻ നീക്കം നടക്കുന്നത് എന്നാണ് ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി 

 മൈലംപുള്ളിയിലെ ടോള്‍ ബൂത്ത് നിര്‍മ്മാണ സ്ഥലത്തെ ദേശീയപാത യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിച്ചു. ഒരു കാരണവശാലും ടോൾ ബൂത്ത് അനുവദിക്കില്ല എന്നും വേണ്ടിവന്നാൽ പൊളിച്ചുമാറ്റും എന്നും സമരക്കാർ പറഞ്ഞു. വിവിധ സംഘടനകളും ടോളിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

Related news

മന്ത്രി കെ എ തുളസി അട്ടപ്പാടി ഷോളയൂരിലെ വട്ടലക്കി ഫാമിംഗ് സൊസൈറ്റി ഹാളിൽ
പൊതു വാർത്ത

അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ അവകാശം: മന്ത്രി കെ. എ. തുളസി

മണ്ണാർക്കാട് · 2 ദിവസം മുൻപ് ·
M A Baby on palakkad railway division split protest
പൊതു വാർത്ത

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : സംസ്ഥാന സർക്കാറും പാലക്കാട്ടെ എംപിയും അനങ്ങുന്നില്ലെന്ന് സിപിഎം

പാലക്കാട്‌ · 3 ദിവസം മുൻപ് ·
E N Sureshbabu on a press meet
പൊതു വാർത്ത

റെയിൽവേ ഡിവിഷൻ വിഭജനം : സിപിഎം ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും നാളെ പാലക്കാട്ട് 

പാലക്കാട്‌ · 4 ദിവസം മുൻപ് ·
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്
പൊതു വാർത്ത

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്

പാലക്കാട്‌ · 10 ദിവസം മുൻപ് ·
Return to Home Page