ചൊവ്വാഴ്ച, 29 സെപ്റ്റംബർ 2026

റെയിൽവേ ഡിവിഷൻ വിഭജനം : സിപിഎം ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും നാളെ പാലക്കാട്ട് 

ഷോർണൂർ ഒലവക്കോട് ജംഗ്ഷനുകളിലേക്ക് പതിനായിരങ്ങളെ അണിനിരത്തി മാർച്ച് നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി  ഡിവിഷൻ വിഭജനം നിർത്തിവയ്ക്കാൻ കേന്ദ്രത്തോട് പാലക്കാട് എംപിയും മന്ത്രിമാരും മുഖ്യമന്ത്രിയും സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യം. 

E N Sureshbabu on a press meet
E N Sureshbabu on a press meet

പാലക്കാട് : മംഗലാപുരം വേർപെടുത്തി മൈസൂർ ഡിവിഷനോട് ചേർക്കാനുള്ള റെയിൽവേ തീരുമാനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു പറഞ്ഞു. ഇതിൻറെ ഭാഗമായി ഷൊർണൂർ പാലക്കാട് റെയിൽവേ സ്റ്റേഷനുകളിലേക്ക് പതിനായിരങ്ങളെ അണിനിരത്തിയുള്ള മാർച്ച് നടത്തും പാലക്കാട് റെയിൽവേ ജംഗ്ഷനിലേക്ക് നടത്തുന്ന മാർച്ച് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയും ഷൊർണൂരിൽ നടക്കുന്ന മാർച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമാണ് ഉദ്ഘാടനം ചെയ്യുക. 

ഡിവിഷൻ വിഭജനം നിർത്തിവയ്ക്കാൻ കേന്ദ്രം തയ്യാറാവണം. വിഭജന തീരുമാനത്തിൽ നിന്ന് കേന്ദ്രത്തെ പിന്മാറ്റാൻ പാലക്കാട്ടെ എംപിയും മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിയും ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് സമരം എന്ന് പാർട്ടി ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. 

 

 

പ്രതിദിനം രണ്ടേ മുക്കാൽ കോടി രൂപ വരുമാനമുള്ള പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ ഭൂരിഭാഗവും വരുന്നത് മംഗലാപുരം ഭാഗത്തുനിന്നാണ്. ഇത് വെട്ടി മുറിക്കുന്നതോടെ പാലക്കാട് ഡിവിഷൻ നഷ്ടത്തിലാവും. നഷ്ടത്തിൽ ആവുന്നതോടെ ഈ ഡിവിഷൻ നിലനിർത്താനുള്ള ബാധ്യത റെയിൽവേ കൈയ്യൊഴിയും.ഫലത്തിൽ പാലക്കാട് ഡിവിഷൻ ഇല്ലാതാവുന്ന സ്ഥിതിയാണ് ഉണ്ടാവുക. റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ഏറ്റവും ശക്തമായ നിലപാട് എടുക്കേണ്ട പാലക്കാട് എംപി ഇപ്പോൾ മിണ്ടുന്നില്ല തിരുവോണദിവസം ഒരു നിരാഹാര സമരം ഇരുന്നത് കൊണ്ട് ഡിവിഷൻ വെട്ടിമുറിക്കുന്നത് ഇല്ലാതാകുമോ .. തുടർ സമരങ്ങൾ അദ്ദേഹത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. പാലക്കാട് ജില്ലയിൽ നിന്നുള്ള രണ്ടു മന്ത്രിമാരും ഡിവിഷൻ വിഭജനത്തിനെതിരെ പ്രതികരിക്കുന്നത് പോലുമില്ല. കേരളത്തോടുള്ള റെയിൽവേ അവഗണനയ്ക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിന് പകരം കഴിഞ്ഞ ഇടതുപക്ഷ സർക്കാരിനെ വിമർശിക്കാനാണ് വി കെ ശ്രീകണ്ഠൻ സമയം കണ്ടെത്തുന്നത്. ആര് ഭരിച്ചാലും കേരളത്തോട് റെയിൽവേ അവഗണനയാണ് ഉണ്ടായിട്ടുള്ളത്. അത് കോൺഗ്രസ് ഭരിച്ചപ്പോഴും ബിജെപി ഭരിച്ചപ്പോഴും അങ്ങനെ തന്നെയാണ്. കേന്ദ്രത്തെ വി കെ ശ്രീകണ്ഠൻ കുറ്റപ്പെടുത്താൻ തയ്യാറാവാത്തത് ബിജെപിയോടുള്ള വിധേയത്വം കാരണമാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിദേശയാത്രകളിലാണ്. സ്വകാര്യ വാഹനങ്ങളും വിമാനങ്ങളും ആണ് അവർ ഉപയോഗിക്കുന്നത് ഇതിനെതിരെ മാധ്യമങ്ങൾ ഉൾപ്പെടെ പ്രതികരിക്കുന്നില്ല.

കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ഏറ്റവും പുതിയ നീക്കം ആണ് ഡിവിഷൻ വിഭജനത്തിലൂടെ നടക്കുന്നത്. ഇത് നിർത്തിവയ്ക്കാൻ കേന്ദ്ര ഗവൺമെൻറ് തയ്യാറാവണം. ഇതിന് വേണ്ടി പ്രതികരിക്കേണ്ട എംപി, മന്ത്രിമാരോ മുഖ്യമന്ത്രിയോ വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നാണ് ഈ സമരത്തിലൂടെ സിപിഎം ആവശ്യപ്പെടുന്നത്. 

 പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിൽ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയെയും രമേശ് ചെന്നിത്തലയും ഉൾപ്പെടുത്തണം. കാരണം കരിമണൽ കറുത്ത യിൽ നിന്ന് പണം വാങ്ങിയ പട്ടികയിൽ ഇവരുടെ പേരു കൂടിയുണ്ട്. ജനവികാരം സർക്കാറിന് എതിരായിത് മറക്കാൻ വേണ്ടിയാണ് ഇപ്പോൾ പിണറായിക്കെതിരെ അന്വേഷണം നടത്തുന്നത്. മന്ത്രിമാർക്കെതിരെ കൂടി അന്വേഷണം വേണമെന്നും അന്വേഷണ സമയത്ത് ഇവർ ഇതുമായി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും മാറി മറ്റു വകുപ്പുകളുടെ ചുമതല ഏറ്റെടുക്കണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.

Related news

മന്ത്രി കെ എ തുളസി അട്ടപ്പാടി ഷോളയൂരിലെ വട്ടലക്കി ഫാമിംഗ് സൊസൈറ്റി ഹാളിൽ
പൊതു വാർത്ത

അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ അവകാശം: മന്ത്രി കെ. എ. തുളസി

മണ്ണാർക്കാട് · 2 ദിവസം മുൻപ് ·
M A Baby on palakkad railway division split protest
പൊതു വാർത്ത

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : സംസ്ഥാന സർക്കാറും പാലക്കാട്ടെ എംപിയും അനങ്ങുന്നില്ലെന്ന് സിപിഎം

പാലക്കാട്‌ · 3 ദിവസം മുൻപ് ·
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്
പൊതു വാർത്ത

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്

പാലക്കാട്‌ · 10 ദിവസം മുൻപ് ·
Jaffar
പൊതു വാർത്ത

റെയിൽപ്പാലം മുറിച്ച് കടക്കുന്നതിനിടെ എത്തിയ തീവണ്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു 

പട്ടാമ്പി · 12 ദിവസം മുൻപ് ·
Return to Home Page