പാലക്കാട് ∙ അടിസ്ഥാന സൗകര്യങ്ങളും മരുന്നുവിതരണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഗവ.മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാർ നടത്തുന്ന അനിശ്ചിതകാല സമരം കോളജിനു പുറത്തേക്കു വ്യാപിപ്പിക്കുന്നു. മന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നേരിൽ വന്നു പ്രശ്നപരിഹാരത്തിനു വഴിതുറക്കണമെന്ന് ഹൗസ് സർജൻമാർ ആവശ്യപ്പെട്ടു. 
എംഎൽഎ, കലക്ടർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെടാത്ത സാഹചര്യത്തിലാണു സമരം പുറത്തേക്കു വ്യാപിപ്പിക്കുന്നത്. സമരത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പിന്തുണ ലഭിച്ചതായും സമരക്കാർ അറിയിച്ചു. കഴിഞ്ഞദിവസം മെഡിക്കൽ കോളജ് ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് ഡയറക്ടർ അറിയിച്ചിരുന്നു. ഫാർമസിയിൽ അടുത്ത ദിവസം തന്നെ മരുന്നുകളെത്തിക്കുമെന്നും എക്സ്റേ, ലാബ് എന്നിവിടങ്ങളിലെ ജീവനക്കാരുടെ നിയമനത്തിനു നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ, നടപടിയില്ലാത്തതിനെ തുടർന്നാണു സമരം ശക്തിപ്പെടുത്തുന്നതെന്ന് സർജൻമാർ അറിയിച്ചു. വാക്കാൽ ഉള്ള ഉറപ്പുകൾ പാലിക്കപ്പെടാത്തതിനാൽ മന്ത്രി നേരിട്ടെത്തി രേഖാമൂലമുള്ള ഉറപ്പുനൽകിയാൽ മാത്രമേ സമരം പിൻവലിക്കൂ എന്ന നിലപാടിലാണു സർജൻമാർ